Sunday, October 11, 2009

മുജാഹിദ് ജനസമ്പര്‍ക്ക ദ‌അ്വ പര്യടനം

ഇന്ന് കോഴിക്കോട് സൌത്ത് ജില്ലയില്‍

കോഴിക്കോട്: മുജാഹിദ് ജനസമ്പര്‍ക്ക ദ‌അ്വ പര്യടനം ഇന്ന് കോഴിക്കോട് സൌത്ത് ജില്ലയില്‍ ഏഴു കേന്ദ്രങ്ങളിലായി നടക്കും. കുന്ദമംഗലത്ത് കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ജില്ലാതമ ഉദ്‌ഘാടനം നിര്‍വഹിക്കും. പ്രൊഫസര്‍ എം ഹാറൂണ്‍, കെ ഹര്‍ഷിദ്, കെ പി സകരിയ, ഐ പി അബ്‌ദുസ്സലാം എന്നിവര്‍ പങ്കെടുക്കും. സിവില്‍ സ്റ്റേഷന്‍ ഇസ്‌ലാമിക് സെന്ററില്‍ കേരള ജം‌ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും തിരുവണ്ണൂരില്‍ ടി അബൂബക്കര്‍ നന്മണ്ടയും എലത്തൂരില്‍ എ അസ്‌ഗറലിയും കൊടുവള്ളിയില്‍ കെ അബൂബക്കര്‍ മൌലവിയും ഫറോക്കില്‍ ഡോ. മുസ്ഥഫ ഫാറൂഖിയും നരിക്കുനിയില്‍ സി പി ഉമര്‍ സുല്ലമിയും പര്യടന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വൈകുന്നേരം നാലുമണിക്ക് ഫറോക്കില്‍ സമാപിക്കുന്ന പര്യടന പരിപാടിയില്‍ പ്രൊഫസര്‍ എന്‍ വി അബ്‌ദുര്‍‌റഹ്‌മാന്‍, അലി മദനി മൊറയൂര്‍, സി സി ശക്കീര്‍ ഫാറൂഖി, യു പി യഹ്‌യാഖാന്‍ എന്നിവര്‍ പങ്കെടുക്കും. സമ്പര്‍ക്കയാത്രക്ക് ജില്ലയില്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കെ എന്‍ എം ജില്ലാ പ്രസിഡന്റ് ജാഫര്‍ അത്തോളിയും സെക്രട്ടറി സി മരക്കാര്‍ കുട്ടിയും അറിയിച്ചു.

ലേബലുകള്‍: , , ,

മുജാഹിദ് പ്രവര്‍ത്തക സംഗമം ഇന്ന്

കോഴിക്കോട്: മുജാഹിദ് ജനസമ്പര്‍ക്ക ദ‌അ്വ പര്യടനത്തിന്റെ ഭാഗമായി സിറ്റി നോര്‍ത്ത് മണ്ഡലം കെ എന്‍ എം, ഐ എസ് എം, എം എസ് എം, എം ജി എം പ്രവര്‍ത്തകരുടെ സംയുക്ത സംഗമം ഇന്ന് സിവില്‍‌ സ്റ്റേഷന്‍ പള്ളിയില്‍ നടക്കും. മുജാഹിദ് സംസ്ഥാന നേതാക്കളായ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഈസ മദനി, എ അസ്‌ഗറലി, ജാഫര്‍ വാണിമേല്‍, എസ് എം അബ്‌ദുല്‍ ജലീല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും.

ലേബലുകള്‍: , , , , , ,

Saturday, October 10, 2009

മുജാഹിദ് ജനസമ്പര്‍ക്ക ദ‌അ്വ പര്യടനം

രണ്ടാംഘട്ട പരിപാടികള്‍ ഇന്ന് ആരംഭിക്കും

കോഴിക്കോട്‌: ധാര്‍മികതയിലൂടെ സ്വൈര ജീവിതത്തിലേക്ക് സംസ്ഥാന വ്യാപകമായി നടത്തുന്ന ദഅ്‌വ പര്യടനത്തിന്റെ രണ്ടാംഘട്ട പരിപാടികള്‍ ഇന്ന് തുടുങ്ങും. മനുഷ്യബന്ധങ്ങള്‍ തകര്‍ക്കപ്പെടുന്നതിനെതിരെയും സ്‌ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെയും സമൂഹത്തില്‍ വര്‍ധിച്ച്‌ വരുന്ന ആര്‍ഭാടങ്ങള്‍ക്കെതിരെയും പര്യടനത്തില്‍ ബോധവത്‌കരണം നടത്തും.

ജനസമ്പര്‍ക്ക യാത്രയുടെ ഭാഗമായി സംസ്ഥാനത്ത് 120 കേന്ദ്രങ്ങളില്‍ ബോധവത്‌കരണ സംഗമങ്ങളും 40 കേന്ദ്രങ്ങളില്‍ പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

മഞ്ചേരിയില്‍ നടക്കുന്ന സംഗമം കെ എന്‍ എം സെക്രട്ടറി അബൂബക്കര്‍ നന്മണ്ടയും പുളിക്കലില്‍ നടക്കുന്ന പൊതുയോഗം കെ ജെ യു ട്രഷറര്‍ ഈസാ മദനിയും ഉദ്‌ഘാടനം ചെയ്യും. പാലക്കാട്‌ ചെര്‍പ്പുളശ്ശേരി, പാലക്കാട്‌ ടൗണ്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങള്‍ അഖിലേന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ ജനറഅണ്ട സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂരും മണ്ണാര്‍ക്കാട്‌, എടത്തനാട്ടുകര എന്നിവിടങ്ങളിലെ പ്രവര്‍ത്തക സംഗമങ്ങള്‍ കെ എന്‍ എം സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഇ കെ അഹ്‌മദ്‌ കുട്ടിയും ഉദ്‌ഘാടനം ചെയ്യും.

കോഴിക്കോട് തിരുവണ്ണൂര്‍, ഫറോക്ക് എന്നീ കേന്ദ്രങ്ങളിലെ പ്രവര്‍ത്തക സംഗമങ്ങള്‍ പി മുസ്‌തഫ ഫാറൂഖിയും കുന്ദമംഗലം, കൊടുവള്ളി, നരിക്കുനി കേന്ദ്രങ്ങളിലെ പൊതുയോഗങ്ങള്‍ കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും പാളയം, അത്തോളി (പറമ്പത്ത്‌) എന്നിവിടങ്ങളിലെ പൊതുയോഗങ്ങള്‍ കെ ജെ യു ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും ഉദ്‌ഘാടനം ചെയ്യും.

പര്യടനത്തിന്റെ ഭാഗമായി ലഘുലേഖ വിതരണം, സി ഡി പ്രദര്‍ശനം, മുഖാമുഖം, ടേബിള്‍ ടോക്കുകള്‍ എന്നിവയും നടത്തുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

ലേബലുകള്‍: , , , , ,