Monday, October 12, 2009

മതത്തെ സമ്പൂര്‍ണ്ണമായി ഉള്‍കൊളളൂക: അബ്‌ദുല്‍ ഹമീദ്‌ മദീനി




ജിദ്ദ: സാമൂഹിക ജീവിതത്തിന്റെ ചില തലങ്ങളില്‍ മാത്രം ഇസ്‌ലാമിക സംസ്‌കാരം നിലനിര്‍ത്തുകയും ബഹുഭൂരിഭാഗം മേഖലകളിലും അതിന്‌ വിരുദ്‌ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായി ആധുനിക മുസ്‌ലിം സമൂഹം മാറിയിരിക്കുന്നുവെന്ന്‌ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌ പ്രൊഫ. അബ്‌ദുല്‍ ഹമീദ്‌ മദീനി പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം ഇച്‌ഛകള്‍ക്കും അഭിലാഷങ്ങള്‍ക്കും മുന്‍ഗണന നല്‍കുകയും അവക്ക്‌ കോട്ടം തട്ടാത്ത മതവിധികള്‍ മാത്രം പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഒരു വിചിത്ര ജീവിത രീതിയാണ്‌ ഇന്ന്‌ പലരും തുടരുന്നത്‌. വല്ലപ്പോഴും ചെയ്യുന്ന ചില അനുഷ്‌ഠാനുങ്ങളുടെ പേരില്‍ തങ്ങള്‍ സമ്പൂര്‍ണ്ണമുസ്‌ലിംകളാണെന്ന്‌ സ്വയം കരുതുന്നവരാണ്‌ ഏറെയും. സൗകര്യപ്രദമായ മതവിധികള്‍ പാലിക്കുകയും പ്രയാസമുളളവ തളളിക്കളയുകയും ചെയ്യുന്നവരെ യഥാര്‍ത്‌ഥ വിശ്വാസികളുടെ കൂട്ടത്തില്‍ ഗണിക്കാന്‍ പറ്റില്ല. പൊതുജീവിതത്തില്‍ സമ്പൂര്‍ണ്ണമായ സത്യസന്‌ധതയും ജീവിതവ്യവഹാരങ്ങളില്‍ ധാര്‍മ്മികതയും കാത്തുസൂക്ഷിച്ചതുവഴിയാണ്‌ പ്രവാചകത്വം ലഭിക്കുന്നതിന്‌ മുമ്പ്‌ തന്നെ മുഹമ്മദ്‌ നബി അല്‍അമീന്‍ അഥവാ വിശ്വസ്‌തന്‍ എന്ന്‌ അറിയപ്പെട്ടത്‌. പ്രവാചകജീവിതത്തിന്റെ ശ്രദ്ധേയമായ വശങ്ങളിലൊന്ന്‌ മക്കയിലെ അവിശ്വാസികള്‍ നല്‍കിയ ഈ വിശേഷണമാണ്‌. ആ സത്യസന്‌ധതയും നൈതികതയും എപ്പോള്‍ കൈമോശം വരുന്നുവോ അപ്പോഴൊക്കെ നാം മതത്തില്‍ നിന്നകലകയാണെന്ന സത്യം തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ടെന്നും ഹമീദ്‌ മദീനി അഭിപ്രായപ്പെട്ടു.

മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എം. ടി. മനാഫ്‌ സ്വാഗതവും നൗഷാദ്‌ കരിങ്ങനാട്‌ നന്ദിയും പറഞ്ഞു.

ലേബലുകള്‍: , , ,

Wednesday, September 30, 2009

വെളിച്ചം സംഗമം മസ്‌ജിദുല്‍ കബീറില്‍




കുവൈത്ത്: വിശുദ്ധ ഖുര്‍‌ആന്‍ സമ്പൂര്‍ണ വിജ്ഞാന പരീക്ഷ -വെളിച്ചം- പഠിതാക്കളുടെ സംഗമം ഒക്റ്റോബര്‍ രണ്ട് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് മസ്ജിദുല്‍ കബീറില്‍.

വെളിച്ചം മൂന്നാം ഘട്ട പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും സംഗമത്തില്‍ വിതരണം ചെയ്യും നാലാം ഘട്ട പരീക്ഷയിലെ വിജയികളെ പ്രഖ്യാപിക്കുകയും അഞ്ചാം പരീക്ഷയിലെ ചോദ്യങ്ങള്‍ വിതരണവും ഉണ്ടാകും. ഖുര്‍‌ആന്‍ ക്വിസ്, പഠിതാക്കളുടെ പഠനാനുഭവങ്ങള്‍ എന്നിവയും ഉണ്ടാകും.

മതകാര്യ മന്ത്രാലയത്തിന്റെ അതിഥിയായെത്തിയ മമ്മുട്ടി മുസ്‌ലിയാര്‍, മറ്റു മത-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യവുമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

ലേബലുകള്‍: , ,

ചൂഷണങ്ങളെ കരുതിയിരിക്കുക : മമ്മുട്ടി മുസ്‌ലിയാര്‍

കുവൈത്ത്: പ്രവാചക പാതയില്‍ നിന്ന് വ്യതിചലിച്ച് തൌഹീദിന് വികലവ്യാഖ്യാനങ്ങള്‍ നല്‍കി വിശ്വാസികളെ ചൂഷണം ചെയ്യുന്നവരെ കരുതിയിരിക്കണമെന്ന് പ്രമുഖ പണ്ഡിതന്‍ മമ്മുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. ‘അഹ്‌ലുസ്സുന്നത്തി വല്‍ ജമാ‍‌അഃ’ എന്ന വിഷയത്തില്‍ കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ ഉത്സവ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ ആത്മാഹുതി ചെയ്യുന്ന ആള്‍ദൈവങ്ങളുടെ അനാഥ ശവങ്ങള്‍ ജനങ്ങള്‍ക്ക് പാഠമാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.


സുന്നത്ത് ജമാ‌അത്തിന് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ ആശയപ്പാപ്പരത്വം തുറന്നു കാണിക്കുന്ന വീഡിയോ ക്ലിപിംഗ് പ്രദര്‍ശനവും സദസ്സ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും നടത്തിയ പ്രഭാഷണം ശ്രോതാക്കള്‍ക്ക് നവ്യാനുഭവമായി.

ഐ ഐ സി പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. യു പി മുഹമ്മദ് ആമിര്‍ സ്വാഗതവും വി എ മൊയ്‌തുണ്ണി നന്ദിയും പറഞ്ഞു.

ലേബലുകള്‍: , , ,

Friday, September 18, 2009

സമയത്തിന്റെ വിലയറിഞ്ഞ് പ്രവര്‍ത്തിക്കുക: ശാക്കിര്‍ബാബു സലഫി


അല്‍ അഹ്‌സ: മനുഷ്യ ജീവിതം നന്മകള്‍ ചെയ്യുവാനുള്ളതാണ്‌. മരണം പടിവാതില്‍ക്കലുണ്ട്‌ എന്ന ബോധം സദാനിലനിര്‍ത്തി നൈമിഷകമായ ജീവിതത്തില്‍ നമ്മുടെ സമയത്തിന്റെ വിലയറിഞ്ഞ് ജീവിതത്തെ നന്മനിറഞ്ഞതാക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്‌. നിറഞ്ഞമനസോടെ ഭൗതികജീവിതത്തില്‍ നിന്ന്‌ വിടപറയാന്‍ കഴിയുക എന്നത്‌ മഹാഭാഗ്യമാണെന്നും സുകൃതം ചെയ്‌വര്‍ക്കേ അതിന്‌ കഴിയുകയുള്ളൂവെന്നും കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം അറബിക്‌ കോളേജ്‌ അധ്യാപകനും എം എസ്‌ എം സംസ്‌ഥാന ഉപാധ്യക്ഷനുമായ മൗലവി ശാക്കിര്‍ബാബു സലഫി കുനിയില്‍ ഉദ്‌ബോധിപ്പിച്ചു. അല്‍-അഹ്‌സ സൗദി ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ഹാളില്‍ ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂള്‍ പഠിതാക്കളുടെ സമൂഹ അത്താഴ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശാക്കിര്‍ ബാബു സലഫി.

ലേണിംഗ്‌ സ്‌കൂള്‍ ഇന്‍സ്‌ട്രക്‌ടര്‍ നാസര്‍ മദനി അധ്യക്ഷതവഹിച്ച യോഗത്തില്‍ സെന്റര്‍ പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ അരീക്കോട്‌ സ്വാഗതവും ക്യു എല്‍ എസ്‌ കണ്‍വീനര്‍ അബദുല്‍റഹിമാന്‍ മഞ്ചേരി നന്ദിയും പറക്ഷു. ക്യു എല്‍ എസ്‌ പഠിതാക്കളുടെ ഖുര്‍ആന്‍ പഠന ക്‌ളാസുകള്‍ പെരുന്നാള്‍ അവധി കഴിഞ്ഞ് എല്ലാ ഞായറാഴ്‌ചകളിലും രാത്രി പതിനൊന്ന്‌ മണിമുതല്‍ നടക്കുമെന്ന്‌ കണ്‍വീനര്‍ അറിയിച്ചു.

ലേബലുകള്‍: , , , ,

Monday, September 14, 2009

എം.ജി.എം മെഗാ ടെലി ക്വിസ്സ്‌ മത്സരം നാളെ


കുവൈത്ത്‌ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വനിത വിഭാഗമായ മുസ്ലീം ഗേള്‍സ്‌ ആന്റ്‌ വുമന്‍സ്‌ മൂവ്‌മെന്റ്‌ (എം.ജി.എം) കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ നടത്തിവരുന്ന ടെലി ക്വിസ്സിന്റെ മെഗാ മത്സരം നാളെ (15.09. ചൊവ്വ) 5 ന്‌ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടക്കും. ആദ്യ റൗണ്ട്‌ മത്സര വിജയികളെ പങ്കെടുപ്പിച്ച്‌ കൊണ്ടാണ്‌ മെഗാ മത്സരം നടത്തുക. ഒബ്‌ജക്‌ടീവ്‌ മോഡല്‍ ചോദ്യങ്ങളായിരിക്കും മത്സരത്തിന്‌. വിജയികളെ കണ്ടെത്തി നാളെ നടക്കുന്ന ഇഫ്‌ത്വാര്‍ സംഗമത്തില്‍ വെച്ച്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ലേബലുകള്‍: , , , ,

Monday, September 07, 2009

ശ്രദ്ധേയമായി മലയാളി ഇഫ്‌താര്‍ സംഗമം


അല്‍ അഹ്സ: സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അല്‍ അഹ്സ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹഫൂഫിലെ അല്‍ ന‌ഈം ഓഡിറ്റോറിയത്തില്‍ നടത്തിയ മലയാളി ഇഫ്‌താര്‍ സംഗമം സംഘാടകരുടെ ചിട്ടയായ ക്രമീകരണങ്ങള്‍ക്കൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

സംഗമത്തില്‍ എം നാസര്‍ മദനി ഉദ്ബോധന പ്രസംഗം നടത്തി. വിശുദ്ധഖുര്‍‌ആന്‍ മാനവര്‍ക്ക് മുഴുവന്‍ വഴികാട്ടിയാണെന്നും അതിനാല്‍ ഖുര്‍‌ആനിന്റെ ആളുകളെന്നറിയപ്പെടുന്ന മുസ്‌ലിം സമുദായം ജീവിതത്തില്‍ ഖുര്‍‌ആനിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും വിശ്വാസികളുടെ ആത്യന്തിക ലക്ഷ്യമായ സ്വര്‍ഗപ്ര്വേശനത്തിന്നായി സല്‍കര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും അനശ്വരമായ ജീവിതത്തെവിട്ട് നശ്വരമായ ജീവിതത്തെ മാത്രം ലക്ഷ്യം വെക്കുന്നത് വിശ്വാസിക്ക് ചേര്‍ന്നതല്ലെന്നും മദനി സദസ്സിനെ ഉണര്‍ത്തി.

അഹ്സയിലെ ഏറ്റവും അധികം കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന സംഗമം സംഘാടകരിലും പ്രവര്‍ത്തകരിലും ആവേശമായിമാറി. മഗ്‌രിബ് നമസ്‌കാരത്തിന് നാസര്‍ മദനി നേതൃത്വം നല്‍കി. ഹുസൈന്‍ ബാവ താമരശ്ശേരി, അബ്‌ദുര്‍‌റഹിമാന്‍ മഞ്ചേരി, നിസാം ചങ്ങനാശ്ശേരി, അബ്‌ദുല്‍ അസീസ് കക്കോടി, ആസാദ് പുളിക്കല്‍‌, അബ്‌ദുല്‍ അഹദ് പുളിക്കല്‍‌, മരക്കാര്‍ കക്കോവ്, മുജീബുര്‍‌റഹ്‌മാന്‍ അരീക്കോട്, ശറഫുദ്ദീന്‍ തോട്ടശ്ശേരിയറ, ശിഹാബ് പറമ്പില്‍ പീടിക, ഷെരീഫ് മടവൂര്‍‌, മുഹമ്മദലി മടവൂര്‍‌, ഇബ്‌റാഹിം തലപ്പാടി, അബ്‌ദുസ്സമദ് കാലടി, പൂക്കോയ പത്തനംതിട്ട, താജുദ്ദീന്‍ കടയ്ക്കല്‍, ശിഹാബ് മലപ്പുറം‌, സജീര്‍ ചന്തിരൂര്‍‌, മര്‍‌യം അബ്‌ദുല്‍ അസീസ്, സാജിത നാസര്‍‌, റം‌ല സാബിത് എന്നിവര്‍ നേതൃത്വം നല്‍കി.

ലേബലുകള്‍: , , , ,

Saturday, September 05, 2009

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സവര്‍ണ ഫാസിസ്റ്റ് നിലപാട് അപകടകരം: എം എസ് എം



കോഴിക്കോട്: ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് നല്‍കുന്ന സര്‍ക്കാര്‍-സര്‍ക്കാരേതര വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കണമെന്ന സവര്‍ണ ഫാസിസ്റ്റ് അജണ്ട അപകടകരമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ - എം എസ് എം സ്‌കോളര്‍ഷിപ്പ് സംഗമം അഭിപ്രായപ്പെട്ടു.

ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങളോടും ഉന്നമനത്തിനുമെതിരെയുമുള്ള നീക്കങ്ങള്‍ മതേതര കാഴ്‌ചപ്പാടുകളുടെ കടയ്‌ക്കല്‍ കത്തിവെക്കുന്നതാണ് സമുദായ, വംശ, ഭാഷ ന്യൂനപക്ഷങ്ങളെ മുഖ്യധാര രംഗപ്രവേശത്തിന് സഹായിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നില നിര്‍ത്തണമെന്നും സംഗമം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംഗമം കെ ജെ യു ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഹര്‍ഷിദ് അധ്യക്ഷത വഹിച്ചു. ഐ പി അബ്‌ദുസ്സലാം‌, സി എച് ഖാലിദ്, യു ഷാനവാസ്, ടി കെ സാജിദ്, അന്‍‌ഫസ് നന്മണ്ട, സജീര്‍ മേപ്പാടി പങ്കെടുത്തു.

ലേബലുകള്‍: , , , ,

അല്‍ അഹ്‌സ മലയളി ഇഫ്‌താര്‍ മീറ്റ് സ്വാഗത സംഘം രൂപീകരിച്ചു

അല്‍ അഹ്‌സ : സൗദി ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ അല്‍അഹ്‌സ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്‌തംബര്‍ നാലാം തിയ്യതി ഹൂഫിലെ അല്‍ നഈം ഹാളില്‍ നടത്താന്‍ തീരുമാനിച്ചു. അല്‍അഹ്‌സ മലയാളി ഇഫ്‌താര്‍ മീറ്റിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചതായി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

ഹുസൈന്‍ ബാവ താമരസ്സേരി മുഖ്യരക്ഷാധികാരിയും അബ്‌ദുല്‍റഹിമാന്‍ മഞ്ചേരി ജനറല്‍കണ്‍വീനറുമായി നിലവില്‍ വന്ന മുപ്പത്തിയൊന്നംഗ കമ്മിറ്റിയില്‍ നിസാം ചങ്ങനാശ്ശേരി, അബ്‌ദുല്‍അസീസ്‌ കക്കോടി, ആസാദ്‌ പുളിക്കല്‍, മുജിബുര്‍റഹ്‌മാന്‍ മഞ്ചേരി, അബ്‌ദുല്‍ അഹദ്‌ പുളിക്കല്‍, മരക്കാര്‍ കക്കോവ്‌, മുജീബുറഹിമാന്‍ അരീക്കോട്‌, ശറഫുദ്ദീന്‍ തോട്ടശ്ശേരിയറ, ശിഹാബ്‌ പറമ്പില്‍പീടിക, ഷെരീഫ്‌ മടവൂര്‍, മുഹമ്മദലി മടവൂര്‍, ഇബ്‌റാഹീം തലപ്പാടി എന്നിവരെ വിവിധ വകുപ്പ്‌ കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു. ഇഫ്‌താറില്‍ മലയാളി കുടംബിനികള്‍ക്കായി പ്രത്യേക സൗകര്യമേരര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇഫ്‌താറിനോടനുബന്ധിച്ച്‌ പഠനക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

യോഗത്തില്‍ സെന്റര്‍ പ്രസിഡന്റ്‌ മുജീബുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആസാദ്‌ സ്വാഗതവും സെക്രട്ടറി ശിഹാബ്‌ പറമ്പില്‍പീടിക നന്ദിയും പറഞ്ഞു.

ലേബലുകള്‍: , , ,

Sunday, August 30, 2009

സഹനമാണ് വ്രതത്തിന്‍റെ സന്ദേശം - ഡോ: ഹുസൈന്‍ മടവൂര്‍


ബാംഗ്ലൂര്‍: സഹനവും ക്ഷമയുമാണ് വ്രതത്തിന്‍റെ ഏറ്റവും പ്രധാനപെട്ട സന്ദേശമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിയും കേരള സംസ്ഥാന വഖഫ്‌ ബോര്‍ഡ്‌ അംഗവുമായ ഡോ: ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. ബാംഗ്ലൂര്‍ ഇസ്‌ലാഹി അസോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്‌ത്വാര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍ . അതിനാല്‍ ഖുര്‍ആനിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുവാന്‍ പ്രതിജ്ഞ പുതുക്കാന്‍ മുസ്‌ലിംകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ആത്മീയ ചൂഷണങ്ങളും മതത്തിന്‍റെ പേരിലുള്ള വൈരങ്ങളും വര്‍ധിച്ച് വരുന്ന ഇക്കാലത്ത് ഖുര്‍ആന്‍ പ്രഖ്യാപിച്ച എകമാനവികതാ സന്ദേശത്തിന് പ്രസക്തി വര്‍ധിക്കുകയാണ്. മനുഷ്യരെല്ലാം ഒരേ ദൈവത്തിന്‍റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണ്. അതിനാല്‍ ജാതിമത ഭിന്നതകള്‍ക്കതീതമായി നന്മയില്‍ ഒരുമിച്ചു നില്ക്കാന്‍ മനുഷ്യര്‍ക്ക്‌ സാധിക്കണം -അദ്ദേഹം വിശദീകരിച്ചു.

കെ എന്‍ എം സംസ്ഥാന ട്രഷറര്‍ ഇബ്രാഹീം ഹാജി, ഐ എസ് എം സംസ്ഥാന സെക്രട്ടറി ഐ പി അബ്ദുസ്സലാം എന്നിവര്‍ പ്രസംഗിച്ചു. സല്‍മാനുല്‍ ഫാരിസ്‌ സ്വാഗതവും എം ടി അനീസ് നന്ദിയും പറഞ്ഞു.

ഐ പി അബ്‌ദുസ്സലാം


--
വാര്‍ത്ത അയച്ചത് : മുഹമ്മദ് മിറാഷ് ബാംഗ്ലൂര്‍

ലേബലുകള്‍: , , , ,

ശുദ്ധവും സംസ്‌കൃതവുമായ ജീവിതത്തിന് വിശുദ്ധ റമദാന്‍ മനുഷ്യരെ പ്രാപ്‌തമാക്കുന്നു: ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം


കുവൈത്ത്: മനസാ-വാചാ-കര്‍മണാ എല്ലാ നന്മകളും സ്വാംശീകരിച്ചും തിന്മകള്‍ ദുരീകരിച്ചും ശുദ്ധവും സംസ്‌കൃതവുമായ ജീവിതം നയിക്കാനുള്ള പ്രാപ്‌തിയാര്‍ജ്ജിക്കാന്‍ വിശുദ്ധറമദാന്‍ മനസ്സിനെ സജ്ജമാക്കുമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്രകമ്മിറ്റിയുടെ ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം ആഹ്വാനം ചെയ്തു.

സമ്മേളനം ഇസ്‌ലാമിക് പ്രസന്റേഷന്‍ കമ്മിറ്റി അസി. ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ അബ്‌ദുല്‍ അസീസ് അല്‍ ദുഐജ് ഉദ്‌ഘാടനം ചെയ്തു. അക്രമവും അനീതിയും മുസ്‌ലിംകളില്‍ ഉണ്ട് എന്നത് മാധ്യമസൃഷ്‌ടിയാണ്. യഥാര്‍ഥ വിശ്വാസിക്ക് അക്രമവാസന ഉണ്ടാവുകയില്ല. ക്ഷമയുടെയും ത്യാഗത്തിന്റെയും മാസത്തിലാണ് നാമിപ്പോള്‍. മറ്റുമതങ്ങളിലും നോമ്പ് ഉണ്ടെങ്കിലും ആചാരങ്ങളില്‍ ചില്‍ മാറ്റമുണ്ടെന്‍ണേയുള്ളൂ. സ്‌നേഹവും ബന്ധങ്ങളും കൈമാറാന്‍ വിശ്വാസികള്‍ തയ്യാറാകണം. ഉദ്‌ഘാടന പ്രസംഗത്തില്‍ അബ്‌ദുല്‍ അസീസ് അല്‍ ദുഐജ് വിശദീകരിച്ചു.

ജനസമ്പര്‍ക്കവും ജീവകാരുണ്യവുമായ ഇസ്‌ലാഹി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയാര്‍ഹമാണ്. ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ ദ്രുതഗതിയില്‍ നിര്‍വഹിക്കാനായി എംബസി വിപുലമായ സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇനിയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് മാറ്റമുണ്ടാക്കുമെന്നും ഇന്ത്യം എംബസി ഫസ്റ്റ് സെക്രട്ടറി കെ എന്‍ റാഹു ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. ദാഹവും വിശപ്പും അനുഭവിച്ചറിഞ്ഞ് ഭക്തി നിര്‍ഭരമായ യാത്രയിലൂടെ ജീവിതം ധന്യമാകൂമെന്ന് ഡോ. അബ്‌ദുല്ല അല്‍ ഖനായ് സൂചിപ്പിച്ചു. സമാധാന സന്ദേശമാണ് ഇസ്‌ലാമിന്റെ അഭിസംബോധന രീതി. ഇതിന്റെ ശാഖകള്‍ തന്നെയാണ് മറ്റു മുഴുവന്‍ ആചാരാനുഷ്‌ഠാനങ്ങളിലും ഉള്ളത്. ശാന്തിയുടെ പൂര്‍ണരൂപമാണ് ലോകര്‍ക്കാകമാനമായി ഇറങ്ങിയ വിശുദ്ധഖുര്‍‌ആനിന്റെ ശബ്‌ദം. മുഹമ്മദ് ഡാനിയല്‍ (ലണ്ടന്‍) പറഞ്ഞു.


ആര്‍നോള്‍ഡ് അലി (ബ്രിട്ടന്‍), ഫാദര്‍ അലക്സാണ്ടര്‍, നാസര്‍ ഫര്‍വാനിയ (ഇസ്‌ലാഹി മദ്‌റസ, പി ടി എ) പ്രസീഡിയം നിയന്ത്രിച്ചു. സംഗമത്തില്‍ വിവിധ സംഘടനാ ഭാരവാഹികളായ മുഹമ്മദ് റാഫി, ശ്യാം പൈനും‌മൂട്, എം എ ഹിലാല്‍‌, കോവിലന്‍‌, കൃഷ്ണന്‍ കടലുണ്ടി, അഡ്വ. തോമസ് പണിക്കര്‍‌, ഫൈസല്‍ മഞ്ചേരി, അലി മാത്ര, ഖലീല്‍ അടൂര്‍‌, ഹസന്‍‌കോയ, എഞ്ചി. ബഷീര്‍‌, ഷറഫുദ്ദീന്‍ കണ്ണേത്ത്, റിയാസ് അയനം‌, സത്താര്‍ കുന്നില്‍‌ പങ്കെടുത്തു.


ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി എ മൊയ്‌തുണ്ണി, അബ്‌ദുല്‍ അസീസ് സലഫി, സയ്യിദ് അബ്‌ദുര്‍‌റഹ്‌മാന്‍‌, മുഹമ്മദ് അരിപ്ര, യു പി മുഹമ്മദ് ആമിര്‍ പ്രസംഗിച്ചു. സിദ്ദീഖ് മദനി, മുഹമ്മദ് ബേബി, ടി എം അബ്‌ദുര്‍‌റഷീദ്, അയ്യൂബ് ഖാന്‍‌, മനാഫ് മാത്തോട്ടം‌, ഇബ്രാഹിം കൂളിമുട്ടം‌, ആരിഫ് പുളിക്കല്‍‌, ഹാരിസ് മങ്കട പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
--
വാര്‍ത്ത അയച്ചത്: യു പി മുഹമ്മദ് ആമിര്‍ കുവൈത്ത്

ലേബലുകള്‍: , , , ,

Tuesday, August 25, 2009

ഇഫ്‌താര്‍ സംഗമം റമദാന്‍ 14 ന്‌ ഹുഫൂഫില്‍

അല്‍ അഹ്സ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വര്‍ഷംതോറും സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ റമദാന്‍ 14 വെള്ളിയാഴ്ച ഹുഫൂഫ്‌ അല്‍ ന'ഈം ഒ‍ാഡിറ്റോറിയത്തില്‍ വെച്ചു നടത്താന്‍ തീരുമാനിച്ചു.

അമുസ്‌ലിംകള്‍ അടക്കം 600 ല്‍ പരം ആളുകള്‍ പങ്കെടുക്കുന്ന സമൂഹ നോമ്പുതുറയുടെ വിജയകരമായ നടത്തിപ്പിനു എം നാസര്‍ മദനി, ബാവ താമരശ്ശേരി, മുഹമ്മദ്‌ അലി മടവൂര്‍, ആസാദ്‌ പുളിക്കല്‍ എന്നിവരെ വിവിധ വകുപ്പു കണ്‍‌വീനര്‍മാരായി തെരഞ്ഞെടുത്തു.

യോഗത്തില്‍ മുജീബുര്‍‌റഹ്‌മാന്‍ കുനിയില്‍ അധ്യക്ഷം വഹിച്ചു. മരക്കാര്‍ കക്കോവ്‌, ശരീഫ്‌ മടവൂര്‍‌ , സലീം വള്ളിക്കുന്ന്‌, അബ്ദുന്നാസര്‍ മടവൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ലേബലുകള്‍: , ,

ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം വെള്ളിയാഴ്‌ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം വെള്ളിയാഴ്‌ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈത്ത്‌ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ വെള്ളിയാഴ്‌ച (ആഗസ്റ്റ്‌ 28 ന്‌) അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ണ്ണമായി. വൈകിട്ട്‌ 4.30 ന്‌ ആരംഭിക്കുന്ന സമ്മേളനം ഇസ്‌ലാമിക്‌ പ്രസന്റേഷന്‍ കമ്മിറ്റി അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ അബ്‌ദുല്‍ അസീസ്‌ അല്‍ ദുഐജ്‌ ഉദ്‌ഘാടനം ചെയ്യും.

സമ്മേളനത്തില്‍ മുഹമ്മദ്‌ ഡാനിയല്‍ (ലണ്ടന്‍), വിജയ്‌ സിംഗ്‌ (ഇന്ത്യന്‍ എംബസി), ഡോ. അബ്‌ദുല്ല അല്‍ ഖനായ്‌, ആര്‍നോള്‍ഡ്‌ അലി (ബ്രിട്ടന്‍) തുടങ്ങിയ പ്രമുഖരും മറ്റു സംഘടനാ ഭാരവാഹികളും പങ്കെടുക്കും. റമദാനിന്റെ സന്ദേശം എന്ന വിഷയത്തില്‍ മുഹമ്മദ്‌ അരിപ്ര മുഖ്യ പ്രഭാഷണം നടത്തും.

സംഗമത്തില്‍ ഐ ഐ സി കേന്ദ്ര പ്രസിഡന്റ്‌ എം ടി മുഹമ്മദ്‌ അധ്യക്ഷത വഹിക്കും. സ്‌ത്രീകള്‍ക്ക്‌ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കുവൈത്തിന്റെ വിവിധ ഏരിയകളില്‍ നിന്ന്‌ സമ്മേളനത്തിലേക്ക്‌ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

സമ്മേളനത്തിന്റെ മുന്നൊരുക്കമായി ഫര്‍വാനിയയില്‍ ചേര്‍ന്ന സമ്മേളന സ്വാഗതസംഘം യോഗത്തില്‍ ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ധീഖ്‌ മദനി അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ബേബി, ടി എം അബ്‌ദുറഷീദ്‌, അയ്യൂബ്‌ ഖാന്‍, യൂ പി മുഹമ്മദ്‌ ആമിര്‍ സംസാരിച്ചു.

--

വാര്‍ത്ത അയച്ചത് : യു പി മുഹമ്മദ് ആമിര്‍ കുവൈത്ത്

ലേബലുകള്‍: , ,

Sunday, August 23, 2009

ക്യു എല്‍ എസ്‌ ഉദ്ഘാടനം



അല്‍ അഹ്സ : ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററിന്റെ കീഴില്‍ ഹുഫൂഫ്‌ സിറ്റിയില്‍ ആരംഭിക്കുന്ന ഖുര്‍‌ആന്‍ പഠന ക്ലാസിന്റെ ഉദ്ഘാടനം അല്‍ ജുബെയില്‍ പ്രബോധന വിഭാഗം തലവന്‍ അശ്‌‌റഫ്‌ ഫൈസി നിര്‍വഹിച്ചു.

അബ്‌ദുര്‍‌റഹ്‌‌മാന്‍ മഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം നാസര്‍ മദനി, സൈഫ്‌ വേളാമന്നൂര്‍‌, മുജീബുറഹ്‌ മാന്‍ കുനിയില്‍‌,സലീം കരുനാഗപ്പള്ളി തുടങ്ങിയവര്‍ ആശംസകള്‍ അര്‍‌പ്പിച്ചു.

ആസാദ്‌ പുളിക്കല്‍ സ്വാഗതവും ശിഹാബ്‌ പറമ്പില്‍പീടിക നന്ദിയും പറഞ്ഞു.

--

വാര്‍ത്ത അയച്ചത്: അബ്‌ദുര്‍‌റഹ്മാന്‍

ലേബലുകള്‍: , , ,

Sunday, August 16, 2009

എം ജി എം ടെലി ക്വിസ്സ്‌ മത്സരം റമദാനില്‍

കുവൈത്ത്‌ : മുസ്‌ലിം ഗേള്‍സ്‌ ആന്റ്‌ വിമന്‍സ്‌ മൂവ്‌മെന്റ്‌ (എം.ജി.എം) റമദാനില്‍ സ്‌ത്രീകള്‍ക്ക്‌ മാത്രമായി ടെലി ക്വിസ്സ്‌ മത്സരം സംഘടിപ്പിക്കന്നു. പേര്‍ രജിസ്റ്റര്‍ ചെയ്‌തവരെ അവരുടെ വീടുകളിലേക്ക്‌ എം ജി എം പ്രവര്‍ത്തകര്‍ വിളിച്ചാണ്‌ മത്സരം നടത്തുക. ആദ്യ റൗണ്ടില്‍ സെലക്ഷന്‍ ആയവരെ ഉള്‍പ്പെടുത്തി എല്ലാ ചൊവ്വാഴ്‌ചകളിലും അബ്ബാസി റിഥം ഓഡിറ്റോറിയത്തില്‍ വെച്ച്‌ വിജയികളെ കണ്ടെത്തും.

മെഗാ ടെലി ക്വിസ്സ്‌ മത്സരം സെപ്‌തംബര്‍ 15 ന്‌ നടക്കും. വിശുദ്ധ ഖുര്‍ആനിന്‌ മുന്‍ഗണന നല്‍കി ഇസ്‌ലാമികവും പൊതു വിജ്ഞാനവും ഉള്‍കൊള്ളുന്നതായിരിക്കും മത്സര ചോദ്യങ്ങള്‍. പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക. 2433 7484, 2431 8471, 6656 0439 (വൈകുരേം 5 മണിക്ക്‌ ശേഷം)


-------------
വാര്‍ത്ത അയച്ചുതന്നത്: മുഹമ്മദ് ആമിര്‍ യു പി, കുവൈത്ത്

ലേബലുകള്‍: , , , ,

എം എസ്‌ എം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സെപ്‌തംബര്‍ എട്ടിന്‌





കുവൈത്ത്‌ : മുജാഹിദ്‌ സ്റ്റുഡന്റ്‌സ്‌ മൂവ്‌മെന്റ്‌ (എം എസ്‌ എം) കേരള, ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം’ എന്ന പേരില്‍ റമദാനില്‍ സംഘടിപ്പിക്കന്ന പതിമൂന്നാമത്‌ വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ സെന്റര്‍ കുവൈത്തിലും. സെപ്‌തംബര്‍ എട്ടിനാണ്‌ പരീക്ഷ. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വിദ്യാര്‍ഥി വിഭാഗമായ എം എസ്‌ എമ്മിന്റെ കീഴിലാണ്‌ കുവൈത്തില്‍ പരീക്ഷ നടത്തുക.

പരീക്ഷയുടെ സിലബസ്‌ : ആലുംറാന്‍, ഫുസ്സിലത്ത്‌ എന്നീ സൂറത്തുകളാണ്‌.

മര്‍ഹും മുഹമ്മദ്‌ അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍‌ആന്‍ വിവരണം അടിസ്ഥാനമാക്കി ഒബ്‌ജക്‌ടീവ്‌ രീതിയിലായിരിക്കും പരീക്ഷ. പ്രായ ഭേദമന്യേ ഏവര്‍ക്കും ഈ പരീക്ഷയില്‍ പങ്കെടുക്കാം. കേരളത്തിന്‌ പുറമെ ഇന്ത്യയിലെ മറ്റു വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായി മുന്നൂറോളം സെന്ററുകളുണ്ട്‌. പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗസ്റ്റ്‌ 25 നുമുന്‍‌പ് വിളിക്കുക. 2433 7484, 6656 0439, 6651 3834.

-------------
വാര്‍ത്ത അയച്ചുതന്നത്: മുഹമ്മദ് ആമിര്‍ യു പി, കുവൈത്ത്

ലേബലുകള്‍: , , , ,

എം.ജി.എം റമദാന്‍ ക്ലാസ്‌ 18 ന്‌

കുവൈത്ത്‌ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വനിതാ വിംഗായ മുസ്‌ലിം ഗേള്‍സ്‌ ആന്റ്‌ വിമന്‍സ്‌ മൂവ്‌മെന്റ്‌ (എം.ജി.എം) റമദാനിന്റെ ഒരുക്കവുമായി ‘റമദാനും സ്‌ത്രീയും’ എന്ന വിഷയത്തില്‍ ക്ലാസ്‌ സംഘടിപ്പിക്കുന്നു. ആഗസ്റ്റ്‌ 18 ന്‌ ചൊവ്വ മഗ്‌രിബ് നമസ്‌കാര ശേഷം അബ്ബാസി റിഥം ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ പരിപാടി. ദി ട്രൂത്ത്‌ ഡയറക്‌ടര്‍ സയ്യിദ്‌ അബ്‌ദുറഹിമാന്‍ ക്ലാസെടുക്കും.


----------------
വാര്‍ത്ത അയച്ചു തന്നത്: മുഹമ്മദ് ആമിര്‍ കുവൈത്ത്

ലേബലുകള്‍: , ,

പരിശുദ്ധ ഖുര്‍ആന്‍ ലോക സമാധാനത്തിന്റെ ഗ്രന്ഥം: ഡോ.അബ്‌ദുല്ല അല്‍ ഖനായ്‌

പരിശുദ്ധ ഖുര്‍ആന്‍ ലോക സമാധാനത്തിന്റെ ഗ്രന്ഥം:
ഡോ.അബ്‌ദുല്ല അല്‍ ഖനായ്‌

കുവൈത്ത്‌ : ലോകത്തിനാകമാനമായി അവതരിപ്പിക്കപ്പെട്ട പരിശുദ്ധ ഖുര്‍ആന്‍ മനുഷ്യരുടെ സകല മേഖലകളെയും സ്വാധീനം ചെലുത്തുന്നതും സമാധ സന്ദേശവുമാണെന്ന്‌ പാര്‍ലമെന്ററി മന്തിരം, മസ്‌ജിദുല്‍ ഉസ്‌മാന്‍ ഇമാമും ബഹുഭാഷാ പണ്‌ഡിതനുമായ ഡോ.അബ്‌ദുല്ല അല്‍ ഖനായ്‌ പ്രസ്‌താവിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റമദാനിന്റെ മുന്നോടിയായി സംഘടിപ്പിച്ച റമദാന്‍ വിജ്ഞാന വിരുന്ന്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്തിച്ചും ഗവേഷണം നടത്തിയും ഖുര്‍ആനിലൂടെ ഉന്നത അറിവുകള്‍ നേടാനുണ്ട്‌. വിശുദ്ധ വചനം ഉരുവിടുന്നതിന്‌ വലിയ പ്രതിഫലവും പ്രയാസകരമായ അവസ്ഥയില്‍ പാരായണം ചെയ്യുമ്പോഴും അതിനേക്കാളും പ്രതിഫലമുണ്ട്‌. ഈ പരിശുദ്ധ വേളയില്‍ വിശുദ്ധ ഗ്രന്ഥവുമായി ആഴത്തിലുള്ള ബന്ധം ഉണ്ടാക്കാനും ജീവിതം വിശുദ്ധമാക്കാനും തയ്യാറാകണം. അബ്‌ദുല്ല അല്‍ ഖുനായ്‌ വിശദീകരിച്ചു.
വളരെ ലളിതവും അനുഷ്‌ഠിക്കാന്‍ സൗകര്യപ്രദവുമായ നിലയില്‍ നിര്‍ബന്ധമാക്കപ്പെട്ട ഒരു ആരാധനയാണ്‌ റമദാന്‍ വ്രതം. എണ്ണപ്പെട്ട ദിവസങ്ങളില്‍ മാത്രമുള്ള നിര്‍ബന്ധ നോമ്പില്‍ രോഗികള്‍, യാത്രക്കാര്‍, പ്രയാസമുള്ളവര്‍ എന്നിവര്‍ക്ക്‌ ഇളവുകളുണ്ട്‌. വിശപ്പ്‌, ദാഹം, വികാരം എന്നിവയെ പ്രഭാതം മുതല്‍ പ്രദോഷം വരെ അടക്കി നിര്‍ത്തുക എതാണ്‌ ഇതിന്റെ മറ്റൊരു പ്രത്യേകത. ‘റമദാന്‍ വിധിവലക്കുകള്‍’ എന്ന വിഷയത്തില്‍ ക്ലാസെടുത്ത പണ്‌ഡിതന്‍ അബ്‌ദുല്‍ അസീസ്‌ സലഫി പറഞ്ഞു.

ഭയഭക്തി വീണ്ടെടുക്കാനും നരക മോചനത്തിനുള്ള കവാടങ്ങള്‍ തുറക്കുകയുമാണ്‌ വ്രതത്തിലൂടെ ലക്ഷ്യമിടുന്നത്‌. അതിനായി ഇഷ്‌ടങ്ങളെയും വികാര വിചാരങ്ങളെയും ഇസ്‌ലാമിക വത്‌കരിക്കണം. ‘റമദാനിനെ വരവേല്‍ക്കുമ്പോള്‍’ എന്ന വിഷയത്തില്‍ സംസാരിച്ച ഷംസുദ്ദീന്‍ ഖാസിമി സൂചിപ്പിച്ചു.

ഇസ്‌ലാം വിഭാവനം ചെയ്യന്നു സക്കാത്തിലധിഷ്‌ഠിതമായ സാമ്പത്തിക ശാസ്‌ത്രം ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാമ്പത്തിക മേഖലയായി ആധുനിക ലോകത്തിന്‌ ഇന്ന്‌ ബോധ്യപ്പെട്ടിരിക്കന്നു. സക്കാത്ത്‌ നല്‍കാന്‍ പ്രാപ്‌തിയുള്ളവര്‍ അത്‌ നല്‍കപ്പെടുത്‌ വരെ പൂര്‍ണ വിശ്വാസിയാവുകയില്ല. ‘സക്കാത്ത്‌ ശേഖരണവും വിതരണവും‘ എന്ന വിഷയത്തില്‍ ക്ലാസെടുത്ത സയ്യിദ്‌ അബ്‌ദുറഹിമാന്‍ വ്യക്തമാക്കി.

ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ്‌ എം.ടി.മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. വി.എ. മൊയ്‌തുണ്ണി, അബൂബക്കര്‍ സിദ്ധീഖ്‌ മദനി, ഇബ്രാഹിം കുട്ടി സലഫി, അയ്യൂബ്‌ ഖാന്‍, യൂ.പി.മുഹമ്മദ്‌ ആമിര്‍ എന്നിവര്‍ സംസാരിച്ചു. സംശയ നിവാരണ സെഷനും ഉണ്ടായിരുന്നു.

-------------
വാര്‍ത്ത അയച്ചുതന്നത്: മുഹമ്മദ് ആമിര്‍ യു പി, കുവൈത്ത്

ലേബലുകള്‍: , ,

Wednesday, August 12, 2009

റമദാന്‍ വിജ്ഞാന വിരുന്ന് ഡോ. അബ്‌ദുല്ല അല്‍ ഖുനായ് ഉദ്‌ഘാടനം ചെയ്യും.

കുവൈത്ത്: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മസ്‌ജിദുല്‍ കബീറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന റമദാന്‍ വിജ്ഞാന വിരുന്ന് , ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റുകയും സംഗമം ആഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് അബ്ബാസിയ ഉത്സവ് ഓഡിറ്റോറിയത്തില്‍ നടത്തൂകയും ചെയ്യുമെന്ന് ഐ ഐ സി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

സംഗമം ഡോ. ശൈഖ് അബ്ദുല്ല അല്‍ ഖുനായ് ഉദ്ഘാടനം ചെയ്യും. ‘റമദാനിനെ വരവേല്‍ക്കുമ്പോള്‍’, ‘നോമ്പ് -വിധിവിലക്കുകള്‍’, ‘സക്കാത്ത്: ശേഖരണവും വിതരണവും’ തുടങ്ങിയ വിഷയങ്ങളില്‍ ശംസുദ്ദീന്‍ അല്‍ ഖാസിമി, അബ്‌ദുല്‍ അസീസ് സലഫി, സയ്യിദ് അബ്‌ദുര്‍‌റഹ്‌മാന്‍ എന്നിവര്‍ ക്ലാസെടുക്കും.

സംശയ നിവാരണത്തിന് അവസരം ഉണ്ടായിരിക്കും. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24337484, 94970233, 66560439 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

-
വാര്‍ത്ത അയച്ചുതന്നത്: മുഹമ്മദ് ആമിര്‍ കുവൈത്ത്
-- --- --

ലേബലുകള്‍: , , ,

എം എസ് എം ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ കുവൈത്തിലും

കുവൈത്ത്: മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്‌മെന്റ് കേരള റമദാനില്‍ സംഘടിപ്പിക്കുന്ന വിശുദ്ധ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷയുടെ സെന്റര്‍ കുവൈത്തിലും. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വിദ്യാര്‍ഥി വിഭാഗമായ എം എസ് എമ്മിനു കീഴിലാണ് പരീക്ഷ നടത്തുക. പരീക്ഷയുടെ സിലബസ് ആലു‌ഇം‌റാന്‍, ഫുസ്സിലത്ത് എന്നീ സൂറത്തുകളാണ്. മര്‍ഹൂം മുഹമ്മദ് അമാനി മൌലവിയുടെ ഖുര്‍‌ആന്‍ വിവരണം അടിസ്ഥാനമാക്കി ഒബ്‌ജക്ടീവ് രീതിയിലായിരിക്കും പരീക്ഷ. പ്രായഭേദമന്യേ ഏവര്‍ക്കും ഈ പരീക്ഷയില്‍ പങ്കെടുക്കാം. കേരളത്തിനും, കുവൈത്തിനും പുറമെ യു എ ഇ, ഖത്തര്‍, ഒമാന്‍ തുടങ്ങി ഇന്ത്യയില്‍ മറ്റു വിവിധ സംസ്ഥാനങ്ങളിലും പരീക്ഷയ്ക്ക് സെന്ററുകള്‍ ഉണ്ട്.

ലേബലുകള്‍: , , , ,

Wednesday, July 29, 2009

അബ്ദുല്ലത്വീഫ് കരുമ്പുലാക്കലിന് സ്വീകരണം നല്‍കി




ആമിര്‍ കുവൈത്ത്
/ ഇസ്‌ലാഹി വാര്‍ത്ത കുവൈത്ത് ബ്യൂറോ

കുവൈത്ത്: ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ എസ് എം) സംസ്ഥാന വൈസ് പ്രസിഡന്റും വര്‍ത്തമാനം എക്സിക്യൂട്ടീവ് ഡയറക്ടരുമായ അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കലിന് കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളും പ്രവര്‍ത്തകരും എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. ഐ ഐ സി നേതാക്കളായ എം ടി മുഹമ്മദ്, അബൂബക്കര്‍ സിദ്ധീഖ് മദനി, പി വി അബ്ദുല്‍ വഹാബ്, ടി എം അബ്ദുര്‍‌റഷീദ്, സ്വാലിഹ് കാഞ്ഞങ്ങാട്, അബ്ദുല്‍ ഗഫൂര്‍ കോഴിക്കോട്, അബ്ദുല്‍ മജീദ് വാരണാക്കര, സബാഹ് കൊണ്ടോട്ടി എന്നിവര്‍ സ്വീകരണ സംഗമത്തില്‍ പങ്കെടുത്തു.

കുവൈത്ത് ഇസ്‌ലാഹി സെന്ററിനു കീഴില്‍ ‘തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇസ്‌ലാഹീ പ്രസ്ഥാനം‘ കാം‌പയിന്റെ സമാപന സമ്മേളനത്തില്‍ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പങ്കെടുക്കും.

ലേബലുകള്‍: , , ,

Monday, July 27, 2009

നീതിപാലിക്കുക, നന്മപ്രവര്‍ത്തിക്കുക: ഇസ്‌ലാമിക് ദ‌അ്വഃ ക്യാമ്പ്



ശബീര്‍ വെള്ളാടത്ത്
/ ഇസ്‌ലാഹി വാര്‍ത്ത സൌദി ബ്യൂറോ

അല്‍കോബാര്‍: നീതി പാലിക്കുവാനും നന്മ പ്രവര്‍ത്തിക്കുവാനും മുഴുവന്‍ നീചവൃത്തികളില്‍ നിന്നും ദുരാചാര-അതിക്രമങ്ങളില്‍ നിന്നും മാറിനില്‍ക്കുവാനും മനുഷ്യ സമൂഹത്തിനു മാതൃകയായി ഇസ്‌ലാമിന്റെ ഉദാത്ത മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് ജീവിക്കുവാനും ആഹ്വാനം ചെയ്‌തുകൊണ്ട് അല്‍കോബാര്‍ ഇസ്‌ലാമിക് ദ‌അ്വ സെന്ററിന്റെ സഹകരണത്തോടെ സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അല്‍കോബാര്‍ ഘടകം സംഘടിപ്പിച്ച ‘ഇസ്‌ലാം നീതിക്ക് നന്മക്ക് ‘ പ്രമേയത്തിലുള്ള ഇസ്‌ലാമിക് ദ‌അ്വ ക്യാമ്പ് സമാപിച്ചു. ഈ പ്രമേയത്തിലൂന്നി കഴിഞ്ഞമൂന്നാഴ്ചയായി നടന്ന പ്രചാരണപ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനം അസീസിയയിലെ ‘വാദിസലാമില്‍’, പ്രമുഖ ഗ്രന്ഥകര്‍ത്താവും വിശുദ്ധഖുര്‍‌ആന്‍ വ്യാഖ്യാതാവും ‘യം‌ഗ് മുസ്‌ലിം ഡൈജസ്റ്റ് ‘ മുഖ്യപത്രാധിപരുമായ സയ്യിദ് ഇഖ്‌ബാല്‍ സഹീര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. പാശ്ചാത്യന്റെ നീതിയുടെ ആശയമല്ല ഇസ്‌ലാമിന്റെ നീതിയുടെ ആശയമെന്നും ഇസ്‌ലാം തുല്യതയല്ല, മറിച്ച് മനുഷ്യന്റെയും മറ്റു സകല ജീവജാലങ്ങളുടെയും സുഖകരമായ ജീവിതത്തിന് സന്തുലിത്വമാണ് വിഭാവനം ചെയ്യുന്നത്. ഈ പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളിലും പ്രകൃതിയില്‍ തന്നെയും അത് കാണാവുന്നതാണെന്നും വിവിധ ഉദാഹരണങ്ങളിലൂടെ അദ്ദേഹം വിശദീകരിച്ചു.

ഉദ്ഘാടന സെഷനില്‍ ഇസ്‌ലാമിക് ദ‌അ്വാ സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ നിസാര്‍ ബാഖവി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എം നാസര്‍ മദനി ‘ഇസ്‌ലാം നീതിയുടെ മതം’ വിഷയമവതരിപ്പിച്ചു. സി കെ ഇബ്രാഹിംകുട്ടി, സി പി ഇബ്രാഹിം, താഹിര്‍ ഫാറൂഖി, സി പി ഇബ്രാഹിം, ഷബീര്‍ വെള്ളാടത്ത്, അന്‍‌സാരി സി എന്നിവര്‍ സംസാരിച്ചു.

മൌലവി ശഫീഖ് അസ്‌ലം ജുമുഅ നമസ്കാരത്തിനു നേതൃത്വം നല്‍കി. ഇസ്‌ലാമിക പ്രബോധകര്‍ ജീവിതത്തിലുടനീളം നന്മയും നീതിയും പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയും ഉത്തരവാദിത്വ നിരവഹണ രംഗത്ത് വീഴ്ച വന്നാലുണ്ടാകുന്ന അപകടവും അദ്ദേഹം ജുമുഅ ഖുത്‌ബയില്‍ ഉദ്ബോധിപ്പിച്ചു.

ഇസ്‌ലാമിന്റെ വെളിച്ചത്തിലേക്ക് ‘വെളിച്ചം തിരിച്ചറിഞ്ഞവരുടെ അനുഭവസാക്ഷ്യം’ സെഷന്‍ സദസ്സിന്റെ മനസ്സിന് നവ്യാനുഭൂതി പകര്‍ന്നു. ഇസ്‌ലാമിലേക്ക് കടന്നുവന്ന സഹോദരന്മാര്‍ അവരുടെ ജീവിതാനുഭവങ്ങള്‍ സദസ്സിനോട് പങ്കുവെച്ചു. മുഹമ്മദ് ഈസ (മനില-ഫിലിപ്പീന്‍സ്), മുഹമ്മദ് ബിജു അല്‍കോബാര്‍, അബ്‌ദുര്‍‌റഹ്‌മാന്‍ അല്‍കോബാര്‍, അബ്‌ദുല്ല ദമാം, ഡോ. അബ്‌ദുര്‍‌റഹിമാന്‍ അല്‍ഹസ തുടങ്ങിയവരുടെ ഇസ്‌ലാമാശ്ലേഷണാനുഭവങ്ങള്‍ സദസ്സ്യരെ വികാരഭരിതരാക്കി. ചടങ്ങില്‍ ദമാം സൌദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജന. സെക്രട്ടറി സൈനുല്‍ ആബിദീന്‍ മോഡറേറ്ററായിരുന്നു. നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം ഉദ്‌ഘാടനം നിര്‍വഹിച്ചു. സമ്മേളനത്തില്‍ കണ്ണന്‍ എന്ന് പേരുള്ള ഒരു സഹോദരന്‍ ഉമര്‍ എന്ന പേര് സ്വീകരിച്ച് മുസ്‌ലിമായത് സദസ്സ് സാക്ഷ്യം വഹിച്ചു. നിസാര്‍ ബാഖവി സത്യസാക്ഷ്യ വചനം (ശഹാദത്ത്) ചൊല്ലിക്കോടുത്തു. ഇസ്‌ലാമിലേക്ക് വരുന്ന പുതിയ സഹോദരങ്ങളില്‍ നിന്നും നമുക്ക് കൂടുതല്‍ പഠിക്കാനുണ്ടെന്ന് പ്രശസ്‌തരായ പല വ്യക്തിത്വങ്ങളുടെയും ഇസ്‌ലാമാസ്ലേഷണാ‍നിഭവങ്ങള്‍ വിശദീകരിച്ച് അദ്ദേഹം സമര്‍ഥിച്ചു. ‘ദ ട്രൂത്ത് ‘ സൌദി കോ‌ഓര്‍ഡിനേറ്റര്‍ എം ടി മനാഫ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ‘ദ ട്രൂത്ത് ‘ ദമാം ചാപ്റ്റര്‍ ചെയര്‍മാന്‍ അഷ്‌റഫ് എഞ്ചിനീയര്‍, സഹീര്‍ ബാബു, നിസാര്‍ ബാഖവി, ഉബൈദുല്ല സലാഹി (ദമാം ജാലിയാത്ത്), കുഞ്ഞിമുഹമ്മദ് മദനി, ഉബൈദ് ഫാറൂഖി, ബീന നജീബ്, സുഹറ അന്‍സാരി, ഹഫ്‌സ അബ്‌ദുല്‍ ഗഫൂര്‍, മുഹമ്മദ് ബഷീര്‍, നാസര്‍ വാണിയമ്പലം, മെഹബൂബ് ബി വി, മൊയ്‌തീന്‍ പി, ഷഹീദലി കൊണ്ടോട്ടി, ഹബീബ് കൊടുങ്ങല്ലൂര്‍, ഫാരിസ് മുത്തേടം, സബാഹ് വണ്ടൂര്‍, നജീബ് ആരാംകോ, റസാഖ് വണ്ടൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

ലേബലുകള്‍: , , , ,

Sunday, July 26, 2009

വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം നയിക്കാന്‍ തയ്യാറാവുക: ശൈഖ് ജറല്ല അല്‍ ഹുസൈനി




ആമിര്‍ കുവൈത്ത്
/ ഇസ്‌ലാഹി വാര്‍ത്ത കുവൈത്ത് ബ്യൂറോ

കുവൈത്ത്: വിവിധങ്ങളായ സാഹചര്യങ്ങളിലൂടെ മുന്നോട്ട് പോകുമ്പോള്‍ മതത്തിന്റെ ചട്ടക്കൂടില്‍ ജീവിക്കാന്‍ അവസരം ലഭിച്ച നാം വിശ്വാസത്തിലധിഷ്ഠിതമായതിനെ മുറുകെ പിടിക്കണമെന്ന് ലജ്‌നത്തു ജം‌ഇയ്യത്തുല്‍ ഇസ്‌ലാഹ് ജഹ്‌റ ദ‌അ്വ അംഗം ശൈഖ് സാലം ഹുസൈന്‍ ജറല്ല അല്‍ ഹുസൈനി പറഞ്ഞു. ‘തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇസ്‌ലാഹി പ്രസ്ഥാനം’ എന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദ്വൈമാസ ആദര്‍ശ ക്യാം‌പയിന്റെ ഭാഗമായി മലയാളം ഖുത്‌ബ നടക്കുന്ന കസ്വര്‍ മുഅ്തസിം മസ്‌ജിദില്‍ നടന്ന ജഹ്‌റ ശാഖയുടെ ആദര്‍ശ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രബോധന സംഗമങ്ങളില്‍ സാന്നിദ്ധ്യം ഉറപ്പുവരുത്തുവാനും സഹോദരങ്ങളിലേക്ക് ഇസ്‌ലാമിക സന്ദേശം എത്തിക്കാനും തയ്യാറാകണം. ലോകരുടെ വഴികാട്ടിയായ വിശുദ്ധഖുര്‍‌ആനുമായി അടുക്കാനും അധര്‍മത്തിനും അനീതിക്കുമെതിരെ ക്ഷമകൈക്കൊണ്ട് മുന്നേറാനും ശ്രമിക്കണം. അല്‍ ഹുസൈനി വിശദീകരിച്ചു.

ജന. അബ്ബാസ് എറവറാംകുന്ന് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഹമ്മദ് അരിപ്ര, അബ്ദുല്‍ വഹാബ്, മുഹമ്മദ് റഫീഖ് എന്നിവര്‍ സംസാരിച്ചു.







ലേബലുകള്‍: , , ,

Saturday, July 25, 2009

അബ്ദുല്ലത്വീഫ് കരുമ്പുലാക്കല്‍ ഇന്ന് (27-07-2009) കുവൈത്തിലെത്തും






ആമിര്‍ കുവൈത്ത്
/ ഇസ്‌ലാഹി വാര്‍ത്ത കുവൈത്ത് ബ്യൂറോ

കുവൈത്ത്: ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ എസ് എം) വൈസ് പ്രസിഡന്റും ‘വര്‍ത്തമാനം’ ദിനപത്രം എക്സിക്യൂട്ടീവ് ഡയറക്ടറുമായ അബ്ദുല്ലത്വീഫ് കരുമ്പിലാക്കല്‍ ഇന്ന് (27-07-2009) കുവൈത്തിലെത്തും.
അബ്ദുല്ലത്വീഫ് കരുമ്പിലാക്കല്‍

“തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇസ്‌ലാഹി പ്രസ്ഥാനം” എന്ന കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിനു കീഴില്‍ നടന്നുവരുന്ന ദ്വൈമാസ ആദര്‍ശ പ്രചരണ കാം‌പയിന്റെ സമാപന പരിപാടികളില്‍ അബ്ദുല്ലത്വീഫ് കരുമ്പുലാക്കല്‍ പങ്കെടുക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്:
24337454, 65635704, 66171195, 97326896, 99846534 എന്നീ ടെലിഫോണ്‍ നമ്പറുകളില്‍ (കുവൈത്ത്) ബന്ധപ്പെടാവുന്നതാണ്.


.

ലേബലുകള്‍: , ,

ഇസ്‌ലാഹി കാമ്പയിന്‍: ആദര്‍ശ വിശദീകണം അബ്ബാസിയയില്‍



ആമിര്‍ കുവൈത്ത്
/ ഇസ്‌ലാഹി വാര്‍ത്ത കുവൈത്ത് ബ്യൂറോ

കുവൈത്ത്: “തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇസ്‌ലാഹി പ്രസ്ഥാനം” എന്ന കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിനു കീഴില്‍ നടന്നുവരുന്ന ദ്വൈമാസ ആദര്‍ശ പ്രചരണ കാം‌പയിന്റെ ഭാഗമായി ആദര്‍ശ വിശദീകരണ യോഗം, ജൂലായ് 31 വെള്ളിയാഴ്ച വൈകു. 7.00 മണിക്ക് അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കും. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലത്വീഫ് കരുമ്പുലാക്കല്‍ പങ്കെടുക്കും.

സമൂഹത്തില്‍ പുരോഹിതന്മാരുടെയും നവയാഥാസ്തിതികരുടെയും നേതൃത്വത്തില്‍ പുനരാനയിക്കപ്പെടുന്ന വികല വിശ്വാസ-അനാചാരങ്ങള്‍ക്കെതിരെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി പ്രസ്ഥാനത്തെക്കുറിച്ച് ചിലര്‍ സൃഷ്ടിച്ചിട്ടുള്ള സംശയത്തിന്റെ നിഴലുകള്‍ ദുരീകരിക്കുന്നതിന് സഹായകമാകുമെന്ന് ഐ ഐ സി കേന്ദ്രയോഗം വിലയിരുത്തി.

സംശയദുരീകരണത്തിനായി ഉള്‍പ്പെടുത്തിയിട്ടുള്ള ചോദ്യോത്തര സെഷന്‍ പൊതുയോഗത്തിന്റെ മുഖ്യ ആകര്‍ഷണമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
66171195, 97326896, 99846534 എന്നീ ടെലിഫോണ്‍ നമ്പറുകളില്‍ (കുവൈത്ത്) ബന്ധപ്പെടാവുന്നതാണ്.

ലേബലുകള്‍: , , ,

Monday, February 23, 2009

ഇസ്‌ലാമിന്റെ വിശുദ്ധിയും സൗന്ദര്യവും സംരക്ഷിക്കേണ്ടത്‌ വിശ്വാസി സമൂഹം



ജുബൈല്‍ : ജനാധിപത്യത്തിന്റെ പഴുതിലൂടെ വളര്‍ന്നുവരുന്ന വര്‍ഗീയ ഫാസിസത്തെയും, മതവര്‍ഗീയതയെയും കരുതിയിരിക്കണമെന്നും, ഇസ്‌ലാമിന്റെ വിശുദ്ധിയും സൗന്ദര്യവും വികലമാക്കുന്ന രീതിയില്‍ യാഥാസ്‌തികപൗരോഹിത്യവും, നവയാഥാസ്‌ഥികരും നടത്തുന്ന പുത്തന്‍വാദങ്ങള്‍ക്കെതിരെ ശക്‌തമായി രംഗത്തിറങ്ങാന്‍ നവോഥ്‌താനപ്രസ്‌ഥാന പ്രവര്‍ത്തകര്‍ അണിനിരക്കെണമെന്നും സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, ജുബൈല്‍ കൗണ്‍സില്‍ യോഗം ആഹ്വാനം ചെയ്‌തു.

ധാര്‍മ്മികമൂല്യങ്ങള്‍ക്ക്‌ ഒട്ടും വിലകല്‍പ്പിക്കാത്ത നവപാശ്‌ചാത്യ ചാനല്‍ സംസ്‌കാരത്തിന്റെ കടന്നുകയറ്റത്തിന്നെതിരെ യുവതലമുറ കര്‍മനിരതരാവണമെന്നും കൗണ്‍സില്‍ ആഹ്വാനം ചെയ്‌തു.
സെന്ററിന്റെ 2009 - 2011 വര്‍ഷങ്ങളിലേക്ക്‌ സീതി. കെ. പന്തീരങ്കാവ്‌ പ്രസിഡണ്ടും, എം. ഹബീബ്‌ റഹ്‌മാന്‍ പാലത്തിങ്ങല്‍ ജനറല്‍ സെക്രട്ടറിയുമായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹസ്സന്‍ സഖാഫ്‌ തങ്ങള്‍ (മുഖ്യ ഉപദേഷ്‌ടാവ്‌), നൂര്‍ മുഹമ്മദ്‌ കല്ലിങ്ങല്‍ (ട്രഷറര്‍), ഡോ. അബുബക്കര്‍ സിദ്ധീഖ്‌, ജലാലുദ്ധീന്‍ അഹമ്മദ്‌ (വൈസ്‌ പ്രസി.), അബ്‌ദുള്‍ റഊഫ്‌. എ. ഫറൂഖ്‌ കോളേജ്‌, മുഹമ്മദ്‌ ഫാറൂഖ്‌ സ്വലാഹി എടത്തനാട്ടുകര (സെക്രട്ടറി), നിയാസ്‌ കോക്കൂര്‍ (സംഘടന സെക്രട്ടറി) എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍. വിവിധവകുപ്പ്‌ കണ്‍വീനര്‍മാരായി ഡോ. അബുബക്കര്‍ (ദഅ്‌വ), മുഹമ്മദ്‌ മുസ്വദ്ധിഖ്‌ അരീക്കോട്‌ (ഖുര്‍ആന്‍ ലേര്‍ണിംഗ്‌ സ്‌കൂള്‍), അബ്‌ദുള്‍ സലിം തളിക്കുളം (ട്രൂത്ത്‌), അബ്‌ദുള്‍ അസീസ്‌ ഒറ്റയില്‍ (ഫാമിലി വിംഗ്‌), ജലാലുദ്ധീന്‍ (ഓഫീസ്‌ അഡ്‌മിന്‍), അബ്‌ദുള്‍ ഗഫൂര്‍ ചെട്ടിപ്പടി (സബ്‌സ്‌ക്രിപ്‌ഷന്‍സ്‌), മുഹമ്മദ്‌ ഫാറൂഖ്‌ (ഹജ്‌, ഉംറ), മുഹമ്മദ്‌ അലി നാട്യമംഗലം (ശബാബ്‌, പുടവ, അത്തൗഹീദ്‌), അബ്‌ദുള്‍ നാസര്‍ കടമ്പഴിപ്പുറം (ഓഡിയോ വീഡിയോ ലൈബ്രറി), അബ്‌ദുള്‍ ജലീല്‍ പരപ്പനങ്ങാടി (ഐ. ടി), മുഹമ്മദ്‌ കുട്ടി കാഞ്ഞിരമുക്ക്‌ (ഫിത്വ്ര്‍ സക്കാത്ത്‌, സ്വദഖ), ഹബീബ്‌ റഹ്‌മാന്‍ (സാമൂഹ്യ ക്ഷേമം, ഡ്രോപ്‌സ്‌), കോയമോന്‍ ഒട്ടുമ്മല്‍ (പബി്‌ളസിറ്റി), നിയാസ്‌ (അംഗത്വം), കെ. ടി മുഹമ്മദ്‌, ഷബീര്‍ ബാബു കുനിയില്‍, നൂര്‍ മുഹമ്മദ്‌ (ഫൈനാന്‍സ്‌), ഹസ്സന്‍ സഖാഫ്‌ തങ്ങള്‍ ( പബി്‌ളക്‌ റിലേഷന്‍സ്‌), അബ്‌ദുള്‍ റഊഫ്‌ (എഡ്യുക്കേഷന്‍, കരിയര്‍ ഗൈഡന്‍സ്‌), എന്നിവരേയും തെരഞ്ഞെടുത്തു.

ജുബൈല്‍ ഗോള്‍ഡ്‌ മാര്‍ക്കററിലുളള ഇസ്ലാഹി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സീതി. കെ, പന്തീരങ്കാവ്‌ അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മററി വൈസ്‌ ചെയര്‍മാന്‍ ഈസ്സ മദനി തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. നിയാസ്‌ കോക്കൂര്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷത്തെ പ്രവര്‍ത്തന-സാമ്പത്തിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. അബ്‌ദുള്‍ റഊഫ്‌ നന്ദി പറഞ്ഞു.

ലേബലുകള്‍: , ,

Monday, February 09, 2009

സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

Wednesday, February 04, 2009

അജ് മാന്‍ ഇസ് ലാഹി സെന്ററിനു പുതിയ ഭാരവാഹികള്‍





അജ്മാന്‍ : അജ്മാന്‍ ഇസ്‌ലാഹി സെന്ററിന്റെ 2009-2010 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്: അബുബക്കര്‍ കെ കെ
വൈസ് പ്രസിഡന്റ്: ഇബ്രാഹിം എം പി, വി പി അഹമദ് കുട്ടി മദനി.

ജന. സെക്രട്ടറി: കെ എ ജാഫര്‍ സാദിഖ്.
സെക്രട്ടറി: റഫീഖ് നരിക്കുനി, ശരീഫ് അലി ഓ കെ, നൂറുദ്ദീന്‍ എ എച്ച്, ഹംസ എന്‍ കാടാമ്പുഴ, ഫഹീം കൊച്ചി.

ഫിനാന്‍സ് സെക്രട്ടറി: അബ്ദുല്‍ ജസീല്‍ പി കെ.

പ്രവര്‍ത്തക സമിതി അംഗങ്ങള്‍:
മുബാറക്ക്‌ അലി, അശ് റഫ് പി ടി, റസല്‍ വി എ, ഹബീബ് കെ, ജിസാര്‍ ഐ, അലി അക്ബര്‍ സി എം, റസാഖ് പെരിങ്ങോട്, നൌഫല്‍ പി എ, അബ്ദുല്‍ ജബ്ബാര്‍, മഹമൂദ്, അബ്ദുല്ലാ ജാബിര്‍.

ഇസ്ലാഹി സെന്ററില്‍ ചേര്‍ന്ന ജനല്‍ബോഡി യോഗത്തില്‍ കെ. എ. ജമാല്‍ തിരഞ്ഞെടുപ്പ്‌നടപടികള്‍ നിയന്ത്രിച്ചു.

ശിഹാബുദ്ദീന്‍ സ്വലാഹി ഉദ്ബോധനം നിര്‍വ്വഹിച്ച യോഗത്തില്‍ ഇബ്രാഹിം എം പി, വി പി അഹ്മദ് കുട്ടി മദനി, ഫഹീം കൊച്ചി, ജാഫര്‍ സാദിഖ്, അബുബക്കര്‍ കെ കെ, അലി അക്ബര്‍ ഫാറൂഖി, റഫീഖ് നരിക്കുനി സംസാരിച്ചു.

ലേബലുകള്‍: , , ,